സ്വതന്ത്രമായി സംസാരിക്കുക

ഒരു വ്യത്യസ്‌ത സന്ദേശമയയ്‌ക്കൽ അനുഭവത്തോട് “ഹലോ” പറയൂ. നിങ്ങൾ പ്രതീക്ഷിച്ച എല്ലാ സവിശേഷതകൾക്കും ഒപ്പം, സ്വകാര്യതയ്‌ക്ക് മേൽ ഒരു അപ്രതീക്ഷിത ശ്രദ്ധ.


Signal നേടൂ

Image Image

എന്തുകൊണ്ട് Signal ഉപയോഗിക്കണം?

എന്തുകൊണ്ടാണ് Signal ലളിതവും ശക്തവും സുരക്ഷിതവുമായ മെസഞ്ചറായതെന്ന് കാണാൻ ചുവടെ പരിശോധിക്കുക

അരക്ഷിതത്വമില്ലാതെ പങ്കിടൂ

അതിനൂതനമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ഓപ്പൺ സോഴ്‌സ് Signal Protocol ഉപയോഗിച്ച് പ്രവർത്തിക്കുന്നത്) നിങ്ങളുടെ സംഭാഷണം സുരക്ഷിതമായി സൂക്ഷിക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ കേൾക്കാനോ കഴിയില്ല, വേറെ ആർക്കും അത് സാദ്ധ്യമല്ല. സ്വകാര്യത എന്നത് ഒരു ഓപ്‌ഷണൽ മോഡല്ല — അങ്ങനെയാണ് Signal പ്രവർത്തിക്കുന്നത്. എല്ലാ സന്ദേശവും എല്ലാ കോളും എല്ലാ സമയത്തും.

Image

എന്ത് വേണമെങ്കിലും പറയൂ

സൗജന്യമായി ടെക്സ്റ്റ്, വോയിസ് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, GIF-കൾ, ഫയലുകൾ എന്നിവ പങ്കിടുക. Signal നിങ്ങളുടെ ഫോണിന്റെ ഡാറ്റാ കണക്ഷനാണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് നിങ്ങൾക്ക് SMS, MMS ഫീ ഒഴിവാക്കാൻ സാധിക്കും.

Image

സ്വതന്ത്രമായി സംസാരിക്കുക

ദീർഘദൂര ചാർജ്ജുകൾ ഇല്ലാതെ തന്നെ നഗരങ്ങൾക്കും സമുദ്രങ്ങൾക്കും അപ്പുറം ജീവിക്കുന്ന ആളുകളുമായി വ്യക്തതയുള്ള ശബ്‌ദ, വീഡിയോ കോളുകൾ ചെയ്യൂ.

Image

സ്വകാര്യത ശാശ്വതമാക്കുക

എൻ‌ക്രിപ്റ്റ് ചെയ്‌ത സ്റ്റിക്കറുകൾ ഉപയോഗിച്ച് നിങ്ങളുടെ സംഭാഷണങ്ങൾക്ക് ആവിഷ്ക്കാരത്തിന്റെ പുതിയ ഒരു പാളി ചേർക്കുക. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം സ്റ്റിക്കർ പായ്ക്കുകൾ ഉണ്ടാക്കാനും പങ്കുവയ്‌ക്കാനും കഴിയുന്നതാണ്.

Image

ഗ്രൂപ്പുകൾക്കൊപ്പം ഒത്തുചേരൽ

നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി കണക്‌റ്റഡായിരിക്കുന്നത് ഗ്രൂപ്പ് ചാറ്റുകൾ എളുപ്പമാക്കുന്നു.

Image

പരസ്യങ്ങളില്ല. ട്രാക്കറുകളില്ല. ഇത് തമാശയല്ല.

Signal-ൽ പരസ്യങ്ങൾ, അഫിലിയേറ്റ് മാർക്കറ്റർമാർ, മോശം ട്രാക്കിംഗ് എന്നിവയില്ല. അതിനാൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവരുമായി നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കിടുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കൂ.

Image

എല്ലാവർക്കും സൗജന്യം

സ്വതന്ത്രമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് Signal. ഞങ്ങൾക്ക് ഏതെങ്കിലും വലിയ ടെക്ക് കമ്പനിയുമായി ബന്ധമില്ല, മാത്രമല്ല ഞങ്ങളെ മറ്റാർക്കും ഏറ്റെടുക്കാനും കഴിയില്ല. നിങ്ങളെപ്പോലുള്ള ആളുകളിൽ നിന്നുള്ള ഗ്രാന്റുകളിലും സംഭാവനകളിൽ നിന്നുമാണ് ഡെവലപ്‌മെന്റിനുള്ള പണം കണ്ടെത്തുന്നത്.

Signal-ന് സംഭാവന ചെയ്യുക

Image